റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഈജിപ്ഷ്യൻ യുവതിയും. സൗദി വിമാനക്കമ്പനിയായ ഫ്ലൈനാസിൽ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന 28കാരി അസ്സ റംസി മുഹമ്മദ് ഹസ്സനാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈജിപ്ഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

To advertise here,

ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റൊരാൾ ജോർദാൻ പൗരനായ മുഹമ്മദ് ഹുസൈൻ അൽ ബർഖാവിയാണ്. സംഭവത്തിൽ നാല് ജോർദാൻ പൗരന്മാർക്ക് പരിക്കേറ്റതായും ജോർദാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി സ്വദേശങ്ങളിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട മൊറോക്കൻ വനിതയുടെ സംസ്കാര ചടങ്ങുകൾ മക്കയിൽ നടന്നു. സൗദി പൗരന്മാർക്കൊപ്പം മൊറോക്കൻ എംബസി, കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.