റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ റിയാദിലെ സ്കൂളുകൾ ഒരാഴ്ചത്തേക്ക് ഓൺലൈൻ പഠനത്തിലേക്ക് മാറും. ഞായറാഴ്ച രക്ഷിതാക്കൾക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

സൗദി അറേബ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് എഎഫ്പി വാർത്താ ഏജൻസി പുറത്തുവിട്ട ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

റിയാദിലെ എല്ലാ സ്കൂളുകളിലും ഒരാഴ്ച മുഴുവൻ വിദൂര പഠനം നടപ്പാക്കും എന്നാണ് സന്ദേശത്തിലുള്ളത്. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സൗദി തലസ്ഥാനത്തെ സ്കൂളുകളിൽ വിദൂര പഠനം ഏർപ്പെടുത്താൻ അധികൃതർ നിർദേശം നൽകുന്നത്.