റിയാദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിക്കുന്ന വ്യോമപ്രദർശനങ്ങളുടെ തീയതിയും വേദികളും പ്രഖ്യാപിച്ചു. ജിദ്ദയിൽ ആരംഭിക്കുന്ന വ്യോമപ്രദർശനം അൽഖോബറിൽ സമാപിക്കും.
സൗദി ദേശീയ ദിനമായ സെപ്റ്റംബർ 23 നോടനുബന്ധിച്ചാണ് ജിദ്ദ, റിയാദ്, അൽഖോബർ നഗരങ്ങളിലെ ആകാശത്ത് വ്യോമപ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.
ജിദ്ദയിൽ സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് റോഷൻ വാട്ടർഫ്രണ്ടിലും, ജിദ്ദ ഹിൽട്ടൺ ഹോട്ടലിന് മുന്നിലാണ് വ്യോമപ്രദർശനത്തിന് തുടക്കമാകുക. സെപ്റ്റംബർ 20 ഞായറാഴ്ച വരെ പ്രദർശനം തുടരും.
റിയാദിൽ സെപ്റ്റംബർ 22, 23 തീയതികളിൽ വൈകിട്ട് 4 മണിക്ക് മൽഹമിലെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന് സമീപമാണ് വ്യോമപ്രദർശനം നടക്കുക.
അൽഖോബറിൽ സെപ്റ്റംബർ 26, 27 തീയതികളിൽ അൽഖോബർ വാട്ടർഫ്രണ്ടിൽ, പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്നോളജി സെന്ററിന് മുന്നിലാണ് വ്യോമപ്രദർശനം സംഘടിപ്പിക്കുക.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയം വ്യോമപ്രദർശനങ്ങൾ ഒരുക്കുന്നത്.
Content Highlights: Saudi Ministry of Defense is organizing air shows for National Day celebrations., Shows will be held in Jeddah, Riyadh, and Al Khobar., Jeddah show runs from September 18 to 20 at Roshn Waterfront., Riyadh show takes place on September 22 and 23 near RICEC., Al Khobar show concludes the events on September 26 and 27 at the Waterfront.
Published: 19 Sept 2026, 11:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented