
റിയാദ്: സൗദി അറേബ്യയുടെ ഊർജമന്ത്രി കൂടിയായ വ്യവസായ-ധാതുസമ്പത്ത് മന്ത്രി പ്രിൻസ് അബ്ദുൽഅസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ്, ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചൊവ്വാഴ്ച റിയാദിൽ കൂടിക്കാഴ്ച നടത്തി.
സൗദി രാഷ്ട്രമന്ത്രിയും മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് അൽ-ഐബാൻ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഊർജമേഖലയിലെ നിലവിലെ സഹകരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ മുൻനിർത്തി സഹകരണം കൂടുതൽ വിപുലീകരിക്കാനും ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച നടന്നു.
പ്രാദേശിക, ആഗോള തലങ്ങളിൽ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനും ഊർജവിതരണ ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനുമായി ഇരു രാജ്യങ്ങളും സംയുക്തമായി സ്വീകരിക്കേണ്ട നടപടികളും കൂടിക്കാഴ്ചയിൽ വിശദമായി ചർച്ച ചെയ്തു.
Content Highlights: Indian National Security Advisor Ajit Doval met Saudi Minister of Energy Prince Abdulaziz bin Salman in Riyadh to review bilateral energy cooperation and discuss strategies for ensuring global energy security and supply chain stability.
Published: 21 Jul 2026, 11:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented