ഹുദൈദയിലെ റാസ് ഈസ തുറമുഖത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് സഖ്യസേനയുടെ മുന്നറിയിപ്പ്

റിയാദ്: സിവിലിയന്മാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഹൂതി ഭീകര വിമതർ നടത്തുന്ന ആക്രമണങ്ങൾക്ക് സൈനിക തിരിച്ചടി നൽകുന്നതായി സഖ്യസേന അറിയിച്ചു. ഞായറാഴ്ചയാണ് സൈനിക നടപടി ആരംഭിച്ചതെന്ന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഹുദൈദ ഗവർണറേറ്റിലെ റാസ് ഈസ തുറമുഖത്തുനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് സഖ്യസേനയുടെ സംയുക്ത സേനാ കമാൻഡ് നേരത്തേ നിർദേശം നൽകിയിരുന്നു. തുറമുഖത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന ഭൂപടവും സഖ്യസേന പുറത്തുവിട്ടിട്ടുണ്ട്.
സിവിലിയന്മാരുടെ സുരക്ഷ മുൻനിർത്തിയാണ് ഒഴിപ്പിക്കൽ നിർദേശം നൽകിയതെന്ന് തുർക്കി അൽ മാലികി വിശദീകരിച്ചു.
Content Highlights: The Saudi-led coalition announced on Sunday that it has initiated a military response to Houthi attacks targeting civilians and civilian infrastructure, according to spokesperson Major General Turki Al Malki. Ahead of the operation, the Joint Forces Command issued an evacuation warning along with a location map for the Ras Isa port in Hodeidah governorate to ensure civilian safety.
Published: 30 Nov 2026, 12:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented