ഹൂതി ഭീകര തീവ്രവാദികള്‍ വിക്ഷേപിച്ച മിസൈലുകളാണ് വ്യോമപ്രതിരോധ സേന തടഞ്ഞത്

ജിദ്ദ: യമനിലെ നിയമസാധുത പുനഃസ്ഥാപിക്കാനുള്ള സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ശനിയാഴ്ച വൈകീട്ട് ഇക്കാര്യം അറിയിച്ചത്. അൽശഖീഖ് ലക്ഷ്യമാക്കി ഹൂതി ഭീകര വിമതർ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തു.
മിസൈൽ തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അൽ മാലികി വ്യക്തമാക്കി. സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിന് പുറമെ, റിയാദ് മേഖലയിലേക്ക് ഹൂതികൾ വിക്ഷേപിച്ച ക്രൂസ് മിസൈലും വ്യോമപ്രതിരോധ സേന തകർത്തു. തെക്കൻ മേഖലയിലേക്ക് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈലും പിന്നീട് തടഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് തെക്കൻ മേഖലയിലേക്ക് ഹൂതികൾ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ കൂടി വ്യോമപ്രതിരോധ സേന തകർത്തതായി സഖ്യസേന സ്ഥിരീകരിച്ചു.
ഇതോടെ റിയാദ് മേഖല, തെക്കൻ മേഖല, അൽശഖീഖ് എന്നിവ ലക്ഷ്യമാക്കി വിക്ഷേപിച്ച അഞ്ച് മിസൈലുകളാണ് തടഞ്ഞ് നശിപ്പിച്ചത്.
Content Highlights: houthi attack, Saudi Airforce
Published: 28 Nov 2026, 11:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented