നമസ്‌കാരത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളുടെ അതിര്‍ത്തികള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും ഇടനാഴികളിലൂടെയുള്ള സഞ്ചാരത്തിന് പ്രത്യേക പാതകള്‍ ഒരുക്കുകയും ചെയ്യും.

മദീന: പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും തിരക്ക് നിയന്ത്രിക്കാനും സഞ്ചാരം സുഗമമാക്കാനും സംയോജിത സംവിധാനം സജീവമാക്കി. നമസ്‌കാരത്തിനുള്ള സ്ഥലങ്ങൾ കൃത്യമായി നിർണയിക്കുക, ഇടനാഴികൾ ക്രമീകരിക്കുക, തിരക്കിന്റെ ഒഴുക്ക് നിയന്ത്രിക്കുക തുടങ്ങിയ നടപടികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ ആരാധനാകർമങ്ങൾ നിർവഹിക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം.
നമസ്‌കാരത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളുടെ അതിർത്തികൾ വ്യക്തമായി അടയാളപ്പെടുത്തുകയും ഇടനാഴികളിലൂടെയുള്ള സഞ്ചാരത്തിന് പ്രത്യേക പാതകൾ ഒരുക്കുകയും ചെയ്യും. വിശ്വാസികളുടെ നീക്കങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം പ്രവർത്തന വിഭാഗങ്ങളിലെ ജീവനക്കാർക്കും ആരോഗ്യ, ആംബുലൻസ് സംഘങ്ങൾക്കും ആവശ്യമായ സ്ഥലങ്ങളിൽ തടസ്സമില്ലാതെ എത്താനുള്ള സൗകര്യവും ഉറപ്പാക്കും.
വിശ്വാസികളുടെയും സേവന സംഘങ്ങളുടെയും സഞ്ചാരപാതകൾ പരസ്പരം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ഈ ക്രമീകരണങ്ങൾ സഹായിക്കും. ഇതുവഴി ഇടനാഴികളിലും നമസ്‌കാര സ്ഥലങ്ങളിലും തിരക്ക് കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ സേവന സംഘങ്ങൾക്ക് വേഗത്തിൽ ഇടപെടാനും കഴിയും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവാചക പള്ളി സന്ദർശിക്കാനും ആരാധനകൾ നിർവഹിക്കാനുമെത്തുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മക്കയിലെ ഹറമിന്റെയും മദീനയിലെ പ്രവാചക പള്ളിയുടെയും പരിപാലന ചുമതലയുള്ള ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ ഈ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. സുരക്ഷയും സമാധാനവും നിലനിർത്തി ആരാധനകൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
Content Highlights: Madeena Pilgrimage
Published: 28 Nov 2026, 11:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented