ജിദ്ദ: ഏറ്റവും ചൂടേറിയ സമയത്താണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്‌ലിംങ്ങള്‍ മക്കയില്‍ ഹജ്ജ് നിവ്വഹിക്കുവാൻ എത്തിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ തീര്‍ത്ഥാടകരെ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അധികൃതര്‍ ആശങ്ക പങ്കുവെചിരിക്കയാണ്. പ്രവചനാതീതമായ കാലാവസ്ഥ തീര്‍ഥാടകരുടെ, പ്രത്യേകിച്ച് പ്രായമായവരുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കും. കടുത്ത ചൂടാണ് പ്രാഥമിക ആശങ്ക. ആഗോള താപനില ഉയരുന്നത് തുടരുന്നതിനാല്‍, ഓരോ വര്‍ഷവും പുണൃസ്ഥലങ്ങളില്‍ താപ തരംഗങ്ങള്‍ ഇടയ്ക്കിടെ കൂടുകയും തീവ്രമാവുകയും ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഹജ്ജ് വേളയില്‍ മക്കയിലെ താപനില 43 മുതല്‍ 45 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇത് തീര്‍ഥാടകരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. പ്രതേൃകിച്ച് പ്രായമായവര്‍ക്ക് ചൂട് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഹീറ്റ് സ്‌ട്രോക്ക്, നിര്‍ജ്ജ ലീകരണം എന്നിവ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മക്കയിലെ താപനില 45 നും 48 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കുമെന്ന് അടുത്തിടെ അധികൃതര്‍ അറിയിച്ചിുരുന്നു. പ്രായമായ പല തീര്‍ഥാടകരും ചൂട് മൂലമുണ്ടാകുന്ന ആരോഗൃ പ്രശ്‌നങ്ങള്‍ കാരണം പ്രയാസം അനുഭിക്കുന്നുണ്ട്. വര്‍ദ്ധിച്ചുവരുന്ന താപനില രോഗപ്രതിരോധ സംവിധാനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ഗുരുതരമായ ആരോഗ്യ അറേബ്യായിലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും സൗദി കാര്‍ഡിയോ ക്ലിനിക്കല്‍ ഫാര്‍മസി ഗ്രൂപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വര്‍ദ്ധിച്ച ചൂട് നിര്‍ഞ്ചലീകരണം, ഹീറ്റ് സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകുന്നതിലുപരി പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. തീര്‍ത്ഥാടന വേളയില്‍ ജലാംശം, തണുപ്പ്, ആരോഗ്യം എന്നിവ നിലനിര്‍ത്താന്‍ ഉചിതമായ മുന്‍കരുതലുകള്‍ എടുക്കുന്നത് അഭികാമൃമാണ്, പ്രതേൃകിച്ച് മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍.
ഹജ്ജിനു മുമ്പ് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് കുത്തിവെപ്പെടുത്ത ഹാജിയെ മാത്രല്ല, മറ്റുള്ള ഹാജിമാരുടെ അരോഗ്യം സംരക്ഷണത്തിനും, പ്രയാസരഹിതമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് സഹായകമാവുകയും ചെയ്യും. വാക്‌സിനുകള്‍ ജീവന്‍ രക്ഷിക്കും. രോഗങ്ങളെ തടയും. ആളുകളെ സുരക്ഷിതരാക്കും. ജീവിതം തിരക്കുപിടിച്ചതായതിനാല്‍ ചിലപ്പോള്‍ വാക്‌സിനെടുക്കാന്‍ മറന്നേക്കും. എന്നാല്‍ പ്രതിരോധ കുത്തിവയ്പ്പിലൂടെ ഓരോ വൃക്തിയും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയാണ്.
ഈ വര്‍ഷം തീര്‍ഥാടകര്‍ നേരിടുന്ന കടുത്ത ചൂട് കണക്കിലെടുത്ത് ഹജജ് സീസണിലെ വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും ചുരുക്കാന്‍ മക്ക, മദീന ഹറമികളിലെ ഇമാമുമാര്‍ക്കും ഖത്തീബുകള്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പള്ളികളുടെ മതാഫിലും മേല്‍ക്കൂരയിലും മുറ്റത്തും വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഭാഷണങ്ങളും പ്രാര്‍ത്ഥനകളും ചുരുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
Content Highlights: Saudi Arabia warns of above-average heat during Hajj
Published: 10 Jun 2024, 02:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented