ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തിയവർ ഹജ്ജ് വിസാ കാലാവധി തീരുംമുമ്പ് സൗദിഅറേബ്യ വിട്ടുപോയില്ലെങ്കിൽ കടുത്ത നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹജ്ജ് വിസാ ചട്ടം അനുസരിച്ചു വിസാ കാലാവധിക്കു ശേഷം സൗദിയിൽ തങ്ങാൻ അനുവദിക്കുന്നില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു.

To advertise here,

പരിപാവനമായ ഹജ്ജ് കർമത്തിനെത്തിയവർ മനോഹരമായ യാത്രയുടെ തിരിച്ചുപോക്കും സാധ്യമാകണമെങ്കിൽ ഹജ്ജ് വിസ ചട്ടങ്ങൾ പാലിച്ചേ മതിയാവുകയുള്ളൂ. കൃത്യ സമയത്തു തിരികെ പോകുന്നതിൽ പരാജയപ്പെടുന്നത് നിയമലംഘനമാകുമെന്നും ശിക്ഷാനടപടികൾക്ക് കാരണമാകുമെന്നും മന്ത്രാലയം അറിയിച്ചു.