റിയാദ്: ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശിനി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) ആണ് മരിച്ചത്. മിനായിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ കഴിഞ്ഞ മാസമാണ് ഫാത്തിമ ഹജ്ജിന് പോയത്. 

To advertise here,

മക്കൾ: ശംസുദ്ധീൻ, മുഹമ്മദ്‌, ഫൗസിയ, ശിഹാബുദ്ധീൻ(യു.എ.ഇ), ആശിഖ് (യു.എ.ഇ). മരുമക്കൾ സാബിറ, ലൈല, ഉമ്മുഹബീബ, മുഹ്സിന.