റിയാദ്: 2024 ൽ സൗദി അറേബ്യയുടെ മൊത്തം ജനസംഖ്യ 35,300,280 ൽ എത്തിയാതായി റിപ്പോർട്ട്. എന്നാൽ മൊത്തം ജനസംഖ്യയിൽ 55.6 ശതമാനവും സൗദി പൗരന്മാരാണ്. അതേസമയം സൗദികളല്ലാത്തവർ 44.4 ശതമാനം വരും. 

To advertise here,

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ജനസംഖ്യയുടെ 62.1 ശതമാനം പുരുഷന്മാരും 37.9 ശതമാനം സ്ത്രീകളുമാണ്. സൗദി ജനസംഖ്യയുടെ ഭൂരിഭാഗവും യുവാക്കളാണ്. 

15 നും 64 നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 74.7 ശതമാനം വരും. 14  വയസ്സിനു താഴെയുള്ള കുട്ടികൾ 22.5 ശതമാനം. 65 നും അതിനുമുകളിലും പ്രായമുള്ള മുതിർന്നവരുടെ എണ്ണം 2.8 ശതമാനം.