റിയാദ്: കര, വ്യോമ, കടൽ കസ്റ്റംസ് തുറമുഖങ്ങളിലൂടെയുള്ള നിരവധി കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തി 2025-ൽ സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ശ്രദ്ധേയമായ സുരക്ഷാ പ്രവർത്തനങ്ങളാണ് കൈവരിച്ചത്. സമൂഹത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി സുരക്ഷാ ഏജൻസികളുമായും മറ്റ് ഏജൻസികളുമായും ഏകോപനം നടത്തിയാണ് മയക്കുമരുന്ന് കടത്തു ശ്രമങ്ങൾ പരാജയപ്പെടുത്തിയത്.

To advertise here,

2025-ൽ, 24 ദശലക്ഷം മയക്കുമരുന്ന്, നിരോധിത ഗുളികകളും 1,417 കിലോഗ്രാം മറ്റ് നിരോധിത വസ്തുക്കളും പിടിച്ചെടുത്തതായി അതോറിറ്റി റിപ്പോർട്ട് ചെയ്തു. വിപുലമായ നിയന്ത്രണ നടപടിക്രമങ്ങൾ നടപ്പാക്കിയതിന്റെയും ആധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയതിന്റെയും എല്ലാ പ്രവേശന തുറമുഖങ്ങളിലും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിച്ചതുമാണ് മയക്കുമരുന്ന് കടത്തുകാരെ പിടികൂടാൻ സഹായകമായത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായുള്ള തുടർച്ചയായ ഏകോപനവും സംയോജിത പ്രവർത്തനങ്ങളുടെയും ഫലമായി രാജ്യത്തിനുള്ളിൽ പിടിച്ചെടുത്ത മയക്കുമരുന്ന് വസ്തുക്കൾ സ്വീകരിക്കാൻ ശ്രമിച്ച വ്യക്തികളെ അറസ്റ്റ് ചെയ്യുവാൻ സാധിച്ചു. മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ പോരാടുന്നതിൽ സഹകരണപരമായ സുരക്ഷാ ശ്രമങ്ങളുടെ ഫലപ്രാപ്തിയുടെ തെളിവായി ഇതിനെ വിലയിരുത്തുന്നു.