ജിദ്ദ: മഴക്കാലത്ത് വാഹനയാത്രക്കാർ ഗതാഗത സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും അപകടസാധ്യതകൾ പരമാവധി ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.
മഴക്കാലത്ത് റോഡുകളിലെ കാഴ്ചപരിധി കുറയുന്നതും ടാറിട്ട റോഡുകൾ വഴുക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിയമാനുസൃത വേഗപരിധി പാലിക്കണമെന്നും ട്രാഫിക് വകുപ്പ് നിർദേശിച്ചു.
വാഹനങ്ങൾ തമ്മിൽ മതിയായ സുരക്ഷിത അകലം പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Published: 12 Nov 2026, 12:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented