ജിദ്ദ: സൗദി അറേബ്യയിലെ ആറ് മേഖലകളിൽ ശക്തമായ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് റിയാദ് മേഖലയിലെ അൽമജ്മഅയിലാണ്. ഇവിടെ 73.4 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
നവംബർ 10 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ നവംബർ 11 ബുധനാഴ്ച രാവിലെ ഒമ്പത് മണി വരെയുള്ള 24 മണിക്കൂറിലെ മഴയുടെ കണക്കുകളാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടത്.
റിയാദ് മേഖലയിൽ അൽദവാദ്മി വിമാനത്താവളത്തിൽ 69.6 മില്ലിമീറ്ററും ഉമ്മുൽ ജുറൂമിലെ കിങ് അബ്ദുൽ അസീസ് റോയൽ റിസർവിൽ 60.2 മില്ലിമീറ്ററും ഉമ്മു റദ്മയിൽ 49.4 മില്ലിമീറ്ററും മഴ ലഭിച്ചു. ശഖ്റയിൽ 33.8 മില്ലിമീറ്ററും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിൽ 14.2 മില്ലിമീറ്ററും ഹൽബാനിൽ 13.2 മില്ലിമീറ്ററും അൽതുമാമ വിമാനത്താവളത്തിൽ 11.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
ഖസീം മേഖലയിൽ അൽസഹിയയിൽ 33.2 മില്ലിമീറ്ററും അൽറസ്സിലെ ദഖ്നയിൽ 28.4 മില്ലിമീറ്ററും ബുറൈദയിൽ 25.6 മില്ലിമീറ്ററും ഉനൈസയിൽ 22.6 മില്ലിമീറ്ററും മഴ ലഭിച്ചു. പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ 14.4 മില്ലിമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.
കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിലെ വ്യോമതാവളത്തിൽ 24 മില്ലിമീറ്ററും ഉമ്മുശിഫ്‌ലാഹ് യിൽ 17.4 മില്ലിമീറ്ററും അൽഖൈസൂമ വിമാനത്താവളത്തിൽ 17.3 മില്ലിമീറ്ററും മഴ ലഭിച്ചു. ഹഫർ അൽബാത്തിനിലെ മറ്റൊരു നിരീക്ഷണ കേന്ദ്രത്തിൽ 15.6 മില്ലിമീറ്ററും ജുബൈലിലെ വ്യോമതാവളത്തിൽ 12 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി.
മക്ക മേഖലയിൽ അൽനൂരിയയിൽ 28.8 മില്ലിമീറ്ററും അൽഉംറയിൽ 7.6 മില്ലിമീറ്ററും അൽറുസൈഫയിൽ 7.3 മില്ലിമീറ്ററും മഴ ലഭിച്ചു.
മദീന മേഖലയിലെ അൽഹനകിയയിൽ 28.6 മില്ലിമീറ്ററും ഹായിൽ മേഖലയിലെ അൽമദാഇൻ പ്രദേശത്ത് 8.1 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Published: 12 Nov 2026, 01:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented