ജിദ്ദ: പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ജിദ്ദയിലെ സംഗീതാസ്വാദകർക്ക് വേറിട്ടൊരു അനുഭവമായി ‘സന്ധ്യാരാഗം മ്യൂസിക്കൽ നൈറ്റ്’. ജിദ്ദ സ്റ്റാർ കൂട്ടായ്മയും അൽവഫ ഹൈപ്പർ മാർക്കറ്റും ചേർന്ന് ഒരുക്കിയ സംഗീതസന്ധ്യയിൽ മലയാളത്തിന്റെ പ്രിയഗാനങ്ങൾ ആസ്വദിക്കാൻ നിരവധി പ്രവാസികൾ ഒത്തുകൂടി.
അൽവഫ ബാഗ്ദാദിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർ നൂഹ് ബീമാപള്ളി സ്വാഗതം ആശംസിച്ചു. ഗുഡ് ഹോപ്പ് ആർട്സ് അക്കാദമി മാനേജിങ് ഡയറക്ടർ ഡോ. ജുനൈസ് ബാബു ഉദ്ഘാടനം നിർവഹിച്ചു. സുവിജ സത്യൻ പരിപാടി ഏകോപിപ്പിച്ചു.
നൂഹ് ബീമാപള്ളി, സോഫിയ സുനിൽ, ഐശ്വര്യ അനിൽ, അഷറഫ് വലിയോറ, മുഹമ്മദ് റാഫി ആലുവ, സത്യൻ പി. നായർ, ഹസ്സൻ കൊണ്ടോട്ടി, മൻസൂർ നിലമ്പൂർ, അഫ്ര റാഫി, ഗഫൂർ തൃപ്പനച്ചി, ആർദ്ര, മൻസൂർ പാങ്, രഞ്ജു തുടങ്ങിയവർ വിവിധ ഗാനങ്ങൾ ആലപിച്ചു. നിഫാ നജീബും നുഹാ നജീബും അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് കൂടുതൽ മിഴിവേകി.
മാധ്യമപ്രവർത്തകൻ ജാഫർ അലി പാലക്കോട്, അർഷദ് അൽവഫ, എൻജിനീയർ ഖാജ മൊയ്തീൻ, വാസു ഹംദാൻ, നവാസ് ബീമാപള്ളി, ഹസ്സൻ കൊണ്ടോട്ടി, മോഹൻ ബാലൻ, ജ്യോതി ബാബുകുമാർ, ബാദുഷ മാസ്റ്റർ, മൻസൂർ ഫറോക്ക് എന്നിവർ ആശംസകൾ നേർന്നു. ചെയർമാൻ നവാസ് ബീമാപള്ളി നന്ദി പറഞ്ഞു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിന് നല്ല സംഗീതം ആസ്വദിക്കാനും കലാകാരന്മാരുടെ പ്രതിഭ നേരിൽ അനുഭവിക്കാനും ലഭിച്ച മനോഹരമായ അവസരമായി ‘സന്ധ്യാരാഗം’ സംഗീതസദസ്സ് മാറി.
Content Highlights: The 'Sandhyaragam Musical Night' co-organized by Jeddah Star and Al Wafa Hypermarket offered expatriate music lovers in Jeddah an unforgettable evening of popular Malayalam songs and cultural performances.
Published: 23 Aug 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented