കേംബ്രിജ്: കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി സംഗീത-നൃത്ത സദസ്സുകളൊരുക്കിയും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും യുകെയിലെ മലയാളി കലാഹൃദയങ്ങളില്‍ ഇടംപിടിച്ച 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസണ്‍ 8, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിജില്‍ അരങ്ങേറുന്നു. ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ കലാ-സാംസ്‌കാരിക സാമൂഹിക കൂട്ടായ്മയായ 'കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ (സിഎംഎ)' സീസണ്‍ 8 ന് ആതിഥേയത്വം വഹിക്കും.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഒ.എന്‍.വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന സംഗീത ആദരവും 7 ബീറ്റ്‌സ് വേദിയില്‍ അര്‍പ്പിക്കും. ഒപ്പം സംഗീതാസ്വാദകര്‍ക്കായി മതിവരാത്ത മധുരഗാനങ്ങള്‍ വീണ്ടും ആസ്വദിക്കുവാനുള്ള വേദി കൂടിയാവും കേംബ്രിജില്‍ ഉയരുക.
യുകെയില്‍ നിരവധി പുതുമുഖ ഗായകര്‍ക്കും, കലാകാര്‍ക്കും തങ്ങളുടെ സംഗീത നൃത്ത പ്രാവീണ്യവും, പ്രതിഭയും തെളിയിക്കുവാന്‍ 7 ബീറ്റ്‌സിന്റെ വേദികള്‍ വലിയ അവസരമാണ് ഒരുക്കുന്നത്. സദസിനു അത്ഭുതം പകരുന്ന വിവിധങ്ങളായ കലാവിസ്മയങ്ങള്‍ ഈ വര്‍ഷത്തെ സംഗീതോത്സവത്തില്‍ പ്രത്യേകമായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടക സമിതിയുടെ മുഖ്യ കോര്‍ഡിനേറ്ററായ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ 7 ബീറ്റ്സ്, ചാരിറ്റി പ്രവര്‍ത്തിനായിട്ടാണ് സംഗീതോത്സവ വരുമാനം ഉപയോഗിച്ചു വരുന്നത്.
വിശാലമായ ഓഡിറ്റോറിയവും, വിസ്തൃതമായ കാര്‍പാര്‍ക്കിങ്ങ് സൗകര്യവുമുള്ള കേംബ്രിജിലെ 'ദി നെതര്‍ഹാള്‍ സ്‌കൂള്‍' ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവത്തിനു ഈ വര്‍ഷം വേദിയുയരുക.
യുകെയിലെ പ്രമുഖ മോര്‍ട്ടഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ലൈന്‍ പ്രൊട്ടക്ട് ഇന്‍ഷുറന്‍സ് & മോര്‍ട്ടഗേജ് സര്‍വീസസ് ആണ് സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ എട്ടാം തവണയും ടൈറ്റില്‍ സ്‌പോണ്‍സറായി എത്തുന്നത്.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: 7 beats music fest and onv anusmaranam
Published: 03 Jan 2025, 12:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented