ബ്രിസ്‌ബെന്‍: കലാആസ്വാദകര്‍ക്ക് അനിര്‍വചനീയമായ അനുഭവങ്ങള്‍ സമ്മാനിക്കുവാന്‍ വ്യത്യസ്ത വിഭവങ്ങളുമായി എത്തുന്ന നൃത്തസംഗീതനിശ 'ജാക്ബീറ്റ്സ് 2024' ഏപ്രില്‍ മാസം ഒന്നാം തീയതി നടത്തപ്പെടുന്നു.
പ്രശസ്ത പിന്നണി ഗായകന്‍ വിപിന്‍ സേവ്യര്‍, വോയിസ് ഓഫ് ഓസ്‌ട്രേലിയ ഫൈനലിസ്റ്റും ഗായികയുമായ ഷാര്‍ലെറ്റ് ജിനു, ഗായകന്‍ ജെമിനി തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഗീതസന്ധ്യയും, കലാഭവന്‍ ജോബിയുടെ നൃത്തസംവിധാനത്തില്‍ ചിലങ്ക സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ഡാന്‍സിന്റെ നൃത്തശില്പവും ബോളിവുഡ് ഫ്യൂഷനും പുറമെ, ലിയോണ്‍സ് മാജിക് ഒരുക്കുന്ന മായാജാലവിരുന്നും ഏപ്രില്‍ മാസത്തിലെ ശരത്കാല സന്ധ്യയെ വര്‍ണാഭമാക്കും.
വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ സ്പ്രിംഗ് വുഡിലുള്ള സ്പ്രിംഗ് ലൈഫ് കോണ്‍ഫറന്‍സ് ഹോള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലേറെയായി ബ്രിസ്‌ബെനിലെ ആധ്യാത്മിക സാമൂഹ്യ സേവന രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സെന്റ് തോമസ് യാക്കോബായ ഇടവകയുടെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വികാരി ഫാ.എല്‍ദോസ് കുമ്പക്കോട്ടില്‍, ട്രസ്റ്റി സുനില്‍ മാത്യു, സെക്രട്ടറി എല്‍ദോസ് സാജു, കോഡിനേറ്റര്‍മാരായ ഷിബു പോള്‍ തുരുത്തിയില്‍, ബിജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വാര്‍ത്തയും ഫോട്ടോയും : എബി പൊയ്ക്കാട്ടില്‍
Content Highlights: musical night
Published: 26 Mar 2024, 01:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented