ലെസ്റ്റര്‍: ലെസ്റ്ററിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ ലെസ്റ്റര്‍ സംഗീത സദസും ലണ്ടന്‍ മലയാള സാഹിത്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 'സംഗീതസന്ധ്യ 2025' മെയ് 25 ന് വൈകുന്നേരം 3 മണി മുതല്‍ ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണിലെ വെസ്റ്റ് സോഷ്യല്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയില്‍ യുകെയിലെ സംഗീത രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നു. ഗായകരായ അനീഷ് ജോണ്‍, ജിബി ഗോപാലന്‍, ദിലീപ്, ബാബു, ആദില്‍ ബഷീര്‍ എന്നിവര്‍ പ്രസിദ്ധ ഗായകന്‍ പി ജയചന്ദ്രന്‍ പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിക്കും. റിനു (കീബോര്‍ഡ്), വിഷ്ണുരാജ് (വയലിന്‍), ആദില്‍ ബഷീര്‍ (ഹാര്‍മോണിയം), സാബു ജോസ് (ഗിറ്റാര്‍), ജോര്‍ജ്ജ് തോമസ് (തബല), പ്രഫുല്‍ ജോര്‍ജ്ജ് (ഡ്രം) എന്നിവര്‍ വേദിയില്‍ അണിനിരക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാബു ജോസ് - 07809211405
റജി നന്തികാട്ട് - 07852437505
Content Highlights: Sangitha Sandhya 2025: Leicester Musical Evening
Published: 16 May 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented