
റിയാദ്: കേളി കലാസാംസ്‌കാരിക വേദി റോദ ഏരിയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.കെ.ജി.- ഇ.എം.എസ്. അനുസ്മരണം സംഘടിപ്പിച്ചു. റൗദ രക്ഷാധികാരി അംഗം ഉല്ലാസ് ഇടതിരിഞ്ഞി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ റോദരക്ഷാധികാരി കണ്‍വീനര്‍ ജോഷി പെരിഞ്ഞനം അധ്യക്ഷനായിരുന്നു.
റോദ ഏരിയ സെക്രട്ടറി ബിജി തോമസ് സ്വാഗതവും നസീം ഏരിയ സെക്രട്ടറി സജീവ് അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. റോദ രക്ഷാധികാരി സമിതി അംഗം സുരേഷ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിന്റെ പുരോഗതിക്കായി ഇ.എം.എസും എ.കെ.ജിയും ദീര്‍ഘ വീക്ഷണത്തോടെ കണ്ട ആശയങ്ങളാണ് തുടര്‍ന്ന് അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നടപ്പിലാക്കി വന്നതും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സൃഷ്ടിക്കായി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതും. സംഘപരിവാര്‍ ഭരണകൂടത്തിന്റെ കടുത്ത വേട്ടയാടലുകള്‍ക്കിടയിലും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു മുന്നോട്ട് പോകുന്നതിന് ഇടതുപക്ഷ സര്‍ക്കാരിന് കരുത്തു പകരാന്‍ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമായിട്ടുണ്ടെന്നും അനുസ്മരണ പ്രഭാഷണത്തില്‍ സുരേഷ്ലാല്‍ പറഞ്ഞു.
മാറദ് യൂണിറ്റ് പ്രസിഡന്റ് സഫറുദിന്‍, സാംസ്‌കാരിക കമ്മിറ്റി അംഗം വിനോദ്, നസീം ഏരിയ കമ്മറ്റിയംഗം നിബു വര്‍ഗ്ഗീസ്, ഗുര്‍ണാത്ത യൂണിറ്റ് അംഗം ബിനീഷ്, റോദ ഏരിയ കമ്മറ്റി അംഗം പ്രഭാകരന്‍ എന്നിവര്‍ അനുസ്മരണം നടത്തി സംസാരിച്ചു. മാറദ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് നൗഫല്‍ നന്ദി പറഞ്ഞു.
Content Highlights: riyadh
Published: 03 Apr 2023, 11:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented