റിയാദ് :വസന്തം 2025ന്റെ ഭാഗമായി കേളി കലാസാംസ്‌കാരിക വേദിയുടെ എട്ടാമത് ഇന്റര്‍ കേളി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അല്‍ഖര്‍ജ് റോഡിലുള്ള അല്‍ ഇസ്‌ക്കാന്‍ ഗ്രൗണ്ടില്‍ വച്ച് നടന്നു. ഫാല്‍ക്കണ്‍ അല്‍-ഖര്‍ജ്, യുവധാര അസീസിയ, റെഡ് ബോയ്സ് സുലൈ, ചാലഞ്ചേര്‍സ് റൗദ, റെഡ് വാരിയേര്‍സ് മലാസ്, ബ്ലാസ്റ്റേഴ്സ് ബത്ത, റെഡ് സ്റ്റാര്‍ ബദിയ എന്നീ ടീമുകള്‍ മാറ്റുരച്ചു.

To advertise here,

ആദ്യ സെമിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവധാര അസീസിയ യെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ബത്ത ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ റെഡ് സ്റ്റാര്‍ ബദിയയെ അഞ്ച് ഗോളുകള്‍ക്ക് പരാജയപെടുത്തി  റെഡ് വാരിയേഴ്സ് മലാസ് ഫൈനലില്‍ പ്രവേശിച്ചു.ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് ബത്തയെ   പരാജയപ്പെടുത്തിയാണ് റെഡ് വാരിയേഴ്സ് മാലാസ് ജേതാക്കളായത്.കേളി കുടുംബ വേദിയിലെ അണ്ടര്‍ പതിനാല് കുട്ടികള്‍ക്കായി സൗഹൃദ മത്സരവും സംഘടിപ്പിച്ചു.

ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന ഉദ്ഘാടനചടങ്ങില്‍ വൈസ് പ്രസിഡന്റ് രജീഷ് പിണറായി അധ്യക്ഷനായി.സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ ആമുഖ പ്രഭാഷണം നടത്തി കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി. എം. സാദിഖ് ഉദ്ഘാടനം ചെയ്തു.കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സ്‌പോര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജവാദ് പെരിയാട്ട് നന്ദിയും പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, പ്രഭാകരന്‍ കണ്ടോന്താര്‍, സീബ കൂവോട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം മത്സരങ്ങള്‍ കിക്കോഫ് ചെയ്തു.

കുടുംബവേദിയിലെ അണ്ടര്‍ 14 കുട്ടികളുടെ കളിയില്‍  കേളി വൈസ് പ്രസിഡന്റ്  രജീഷ് പിണറായി,ജോയിന്റ് സെക്രട്ടറി  മധു ബാലുശ്ശേരി ടൂര്‍ണമെന്റ് ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങളായ   ഷറഫുദ്ധീന്‍ ബാബ്തൈന്‍, സുജിത് വി.എം എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

ഫൈനല്‍ മത്സരത്തില്‍ കേളി പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം ട്രഷറര്‍ ജോസഫ് ഷാജി, സ്‌പോര്‍ട്‌സ് കമ്മറ്റി ചെയര്‍മാന്‍ ജവാദ് പരിയാട്ട് കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ എന്നിവരും കളിക്കാരുമായി പരിചയപ്പെട്ടു. ടൂര്‍ണമെന്റിന് മുന്നോടിയായി സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റില്‍ മുഴുവന്‍ ടീമുകളും അണിനിരന്നു.മാര്‍ച്ച് പാസ്റ്റിന് വളണ്ടിയര്‍ ക്യാപ്റ്റന്‍ ഷഫീഖ് ബത്ത നേതൃത്വം നല്‍കി. ടൂര്‍ണമെന്റ് കേളി സ്‌പോര്‍ട്‌സ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. വിവിധ ഏരിയകളിലെ കേളി അംഗങ്ങള്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചു.അമ്പയര്‍മാരായ   ഷരീഫ്,മാജിദ്,അമീര്‍,ആദില്‍  എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു.