
റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ കമ്മിറ്റി അംഗവും സൈബർ വിഭാഗം കൺവീനറുമായ എം. വിജേഷ് ആരേഴിക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ഏരിയ പ്രസിഡന്റ് ജെറി തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം റഫീഖ് പാലത്ത്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ്, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ നടരാജൻ, ഗോപി, സുരേഷ് എന്നിവർ ആശംസകൾ നേർന്നു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയായ വിജേഷ് റിയാദിൽ എൻജിനീയറായാണ് ജോലി ചെയ്തിരുന്നത്.
ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ സെക്രട്ടറി അനീഷ് അബൂബക്കറും, ദുർമ യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നൗഷാദും സമ്മാനിച്ചു. ഏരിയ സെക്രട്ടറി അനീഷ് അബൂബക്കർ സ്വാഗതവും വിജേഷ് ആരേഴി നന്ദിയും രേഖപ്പെടുത്തി.
Content Highlights: Keli Kala Samskarika Vedi's Musahmiya Area Committee organized a warm farewell ceremony in Riyadh for cyber convener M. Vijesh Arazhi, an engineer from Vallikkunnu, Malappuram, as he returns to Kerala after completing his NRI life.
Published: 03 Aug 2026, 01:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented