ജിദ്ദ: കുട്ടികളുടെ പാചക വൈദഗ്ധ്യവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനായി എംപവറിങ് വിമൻസ് അലയൻസ് (ഇ.ഡബ്ല്യു.എ) 'പ്രെപ് ആൻഡ് പ്ലേറ്റ്'(ഒരുക്കാം, അലങ്കരിക്കാം) എന്ന പേരിൽ സാലഡ് മേക്കിങ് മത്സരം സംഘടിപ്പിച്ചു. ബഗ്ദാദിയയിലെ ഹൈപ്പർ അൽവഫയിലാണ് പരിപാടി സംഘടിപ്പിച്ചത്.

To advertise here,

മത്സരത്തിൽ ആറു മുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്തു. വിവിധ രീതികളിൽ സാലഡുകൾ തയ്യാറാക്കി കുട്ടികൾ തങ്ങളുടെ പാചകശേഷിയും ഭാവനയും മത്സരവേദിയിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് പ്രോത്സാഹനവുമായി മാതാപിതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ഇവ ചീഫ് കോർഡിനേറ്റർ സോഫിയ സുനിലിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സബീന റാഫി, ജ്യോതി ബാബുകുമാർ, ഷറീന റഷീദ്, നീമ എന്നിവർ കോർഡിനേറ്റർമാരായിരുന്നു. ജിന്നി ജോർജും അഫ്ര സബീൻ റാഫിയും പരിപാടിയുടെ അവതാരകനായി.

സാലഡ് മേക്കിങ് മത്സരത്തിൽ ലാഹിസ് ഫൈസൽ ഒന്നാം സ്ഥാനവും അസിൽ യസ്ദാൻ രണ്ടാം സ്ഥാനവും ഷസ്മിൻ നൗഷാദ് മൂന്നാം സ്ഥാനവും നേടി. ബേബി ഷക്കീലയും ഷഫീദയും വിധികർത്താക്കളായിരുന്നു.

മത്സരത്തോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികൾ അവതരിപ്പിച്ച ഗാനങ്ങളും നൃത്തങ്ങളും പരിപാടിക്ക് കൂടുതൽ ആവേശം പകർന്നു. വിജയികൾക്കുള്ള സമ്മാനങ്ങൾ അൽവഫ പ്രതിനിധികൾ വിതരണം ചെയ്തു.

ക്യാമറ ചുമതല ലക്ഷ്മി ഹരിയും സോഷ്യൽ മീഡിയ ചുമതല സഫ റഷീദും നിർവഹിച്ചു. കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കാനും പ്രെപ് ആൻഡ് പ്ലേറ്റ്' മത്സരത്തിന് സാധിച്ചു.