ജിദ്ദ: മലർവാടി ജിദ്ദ കുട്ടികൾക്കായി സംഘടിപ്പിച്ച 'മഴവില്ല്' ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഇമാം ബുഖാരി മദ്രസയിൽവെച്ച് നടന്നു. ഫെബ്രുവരിയിൽ ജിദ്ദയിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം കുട്ടികളായിരുന്നു പങ്കെടുത്തത്.

To advertise here,

വിവിധ കാറ്റഗറികളിലായി തിരഞ്ഞെടുക്കപ്പെട്ട 24 വിജയികൾക്കുള്ള മെമെന്റോകൾ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. അബ്ഷീർ, ഹസ്‌ന എന്നിവർ സമ്മാനദാന ചടങ്ങിന് നേതൃത്വം നൽകി. കുട്ടികളിലെ ഭാവനയും സർഗശേഷിയും തൊട്ടുണർത്താനും കലകളോടുള്ള അഭിരുചി വളർത്താനും ലക്ഷ്യമിട്ടാണ് മലർവാടി ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജിദ്ദയിലെ ഒട്ടേറെ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി.