റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ 17 ധനകാര്യ തസ്തികകളിൽ 50 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നു. 2027 മേയ് 23 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
സൗദി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സൗദി അക്കൗണ്ടന്റ്‌സ് സംഘടനയും സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുകയാണ് ലക്ഷ്യം.
രണ്ടോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാകുക. സാമ്പത്തിക വിശകലന വിദഗ്ധർ, നിക്ഷേപ മാനേജർമാർ, സാമ്പത്തിക ഉപദേഷ്ടാക്കൾ, ക്രെഡിറ്റ് മാനേജർമാർ, സാമ്പത്തിക ആസൂത്രണ വിദഗ്ധർ തുടങ്ങി 17 തസ്തികകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമം നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് ആറുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ച് 50 ശതമാനം സൗദിവൽക്കരണം ഉറപ്പാക്കണം.
പദ്ധതി നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായവും നൽകും. യോഗ്യരായ സൗദി ഉദ്യോഗാർഥികളെ കണ്ടെത്തി നൽകുക, പരിശീലനം, തൊഴിൽ നിയമനത്തിനുള്ള സഹായം തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വകാര്യ മേഖലയിൽ സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
Published: 23 Nov 2026, 02:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented