ജിദ്ദ: സൗദി അറേബ്യയിലെ സൈനിക വിഭാഗവുമായി ബന്ധപ്പെട്ട വ്യവസായ മേഖലയിൽ കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം 19.35% ആയി ഉയർന്നതായി അധികൃതർ. സൗദി വിഷൻ 2030 ന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് സൗദി വൽക്കരണം എന്നത്. പ്രാദേശികവൽക്കരണ നിരക്ക് സൂചിക പ്രകാരം 2023 ലെ ലക്ഷ്യമായ ഏകദേശം 12.5% കവിഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

To advertise here,

സൈനിക വ്യവസായങ്ങൾ 2030 ഓടെ 50% പ്രാദേശികവൽക്കരണ നിരക്ക് കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ദ്രുതഗതിയിലുള്ള പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്. 2021 നും 2023 നും ഇടയിൽ സൂചിക ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുതുകയുണ്ടായി. രണ്ട് വർഷത്തിനുള്ളിൽ 12 ശതമാനത്തിലധികം പോയിന്റുകളാണ് വർദ്ധിച്ചിട്ടുള്ളത്.  2022 നും 2023 നും ഇടയിൽ നിശ്ചയിച്ചിട്ടുള്ള വാർഷിക ലക്ഷ്യങ്ങളെ മറികടന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമായ സൂചന നൽകുന്നുണ്ട്.

ഗാമി (GAMI) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ ഗവർണർ എഞ്ചിനീയർ അഹമ്മദ് അൽ-ഒഹാലി അറിയിച്ചത് 2017 ൽ സ്ഥാപിതമായതുമുതൽ, അതോറിറ്റിയും സൈനിക, സുരക്ഷാ, സ്വകാര്യ മേഖലകളിലെ പങ്കാളികളും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ പുരോഗതി കൈവരിച്ചതെന്നാണ്.

1960 മുതൽ സൗദി അറേബ്യയുടെ സൈനിക ചെലവ് ഏകദേശം പ്രതിവർഷം 4.5% ആയി വർദ്ധിച്ചു. 2024 ആകുമ്പോഴേക്കും 75.8 ബില്യൺ ഡോളറിലെത്തി. ഇത് സൗദി അറേബ്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ രാജ്യമായും സൈനിക ചെലവിന്റെ കാര്യത്തിൽ അറബ് ലോകത്ത് ആദ്യത്തേതുമാക്കി മാറ്റിയിരിക്കയാണ്.