സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

റിയാദ്: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസ്സിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യസാംസ്കാരിക പ്രവർത്തകയുമായ ഇ.എം രാധയുടെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.
എഴുത്തിലൂടെയും സാമൂഹികപ്രവർത്തനങ്ങളിലൂടെയും പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇ.എം രാധയുടെ വിയോഗം കേരളത്തിന്റെ സാംസ്കാരിക, സാമൂഹിക മേഖലകൾക്ക് വലിയ നഷ്ടമാണ്. വനിതാ കമ്മീഷൻ അംഗം, വയോജന കമ്മീഷൻ അംഗം എന്നീ നിലകളിൽ സ്ത്രീകളുടെയും വയോജനങ്ങളുടെയും പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്. ദേശാഭിമാനിയുടെ ഭരണനിർവഹണ വിഭാഗത്തിൽ ദീർഘകാലം പ്രവർത്തിച്ച അവരുടെ സേവനവും വിലപ്പെട്ടതാണെന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ അനുശോചന കുറിപ്പിൽ പറഞ്ഞു.
ഇഎംഎസിന്റെ ആശയങ്ങളും ജീവിതാനുഭവങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ അവരുടെ എഴുത്തുകൾ വലിയ പങ്കുവഹിച്ചു. പുരോഗമന പ്രസ്ഥാനങ്ങൾക്കും സാമൂഹിക-സാംസ്കാരിക രംഗത്തിനും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിത്വമായിരുന്നു അവർ.
ഇ.എം രാധയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും കേളി കലാസാംസ്കാരിക വേദി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Content Highlights: Pravasi News, Saudi Arabia
Published: 22 Nov 2026, 11:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented