റിയാദ്: സൗദിയിലെ കാര്‍ മെക്കാനിക്ക് മേഖലകൂടി സ്വദേശിവല്‍ക്കരിക്കണമെന്ന് നിര്‍ദ്ദേശമുയരുന്നു. കാര്‍ മെക്കാനിക്ക് മേഖലയില്‍ വിദഗ്ധരായ സ്വദേശി യുവാക്കളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ പടിപടിയായി ഈ മേഖല സൗദേശിവല്‍രിക്കണമെന്നാണ് നിര്‍ദേശമുള്ളത്.
സൗദി അറേബ്യയിലെ വാഹനങ്ങള്‍ അറ്റകുറ്റപണി നടത്തുന്ന മേഖലയില്‍ സ്വദേശിവല്‍ക്കരണം നടത്തണമെന്നാണ് എന്‍ജിനീയറിംഗ് വിദഗ്ധരുടെ അഭിപ്രായം. മറ്റു പല മേഖലകളിലും നടപ്പാക്കിയത് പോലെ വാഹനങ്ങളുടെ ഈ മേഖലയിലും സൗദിവല്‍ക്കരണം വിജയകരമായി ലക്ഷ്യം നേടാനാകുമെന്നാണ് മക്കയിലെ ടെക്നിക്കല്‍ കോളേജിലെ സാങ്കേതിക വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ ഐമന്‍ ഇദ്രീസി അഭിപ്രായപ്പെട്ടത്. 12 മില്യണ്‍ വാഹനങ്ങള്‍ സൗദിയില്‍ ഉണ്ടായിരിക്കെ, വാഹനങ്ങളുടെ അറ്റകുറ്റപണി ചെയ്യുന്ന മേഖലയിലെ തൊഴില്‍ വരുമാനം പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്തുമെന്നും ഐമന്‍ ഇദ്രീസി അഭിപ്രായപ്പെട്ടു.
വാഹന അറ്റകുറ്റപണി മേഖലയിലുള്ള വിദേശ തൊഴിലാളികളുടെ കുത്തക അവസാനിപ്പിക്കണമെന്നും മെക്കാനിക് എന്‍ജിനീയറിംഗ് വിദഗ്ധന്‍ ബന്ധപ്പെട്ടവരോട് അഭ്യര്‍ത്ഥിച്ചു. വാഹനങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുവാന്‍ അറിയാവുന്ന സൗദി യുവാക്കളുടെ സാന്നിധ്യം ധാരാളമുണ്ടെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
സ്വദേശി യുവാക്കള്‍ക്ക് അവസരത്തിനായി എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കണം. പടിപടിയായി മേഖല സ്വദേശിവത്കരിക്കുവാന്‍ ശ്രമിക്കണം. സൗദി യുവാക്കള്‍ക്ക് തൊഴില്‍ വിപണിയില്‍ ആവശ്യപ്പെടുന്ന രീതിയിലുള്ള മതിയായ പരിശീലന പദ്ധതി മക്കയിലെ ടെക്നിക് കോളേജ് തയ്യാറാക്കിയിട്ടുണ്ട്. കാര്‍ മെയിന്റനന്‍സ്, കേടുപാടുകള്‍ പരിഹരിക്കല്‍, സ്പെയര്‍പാര്‍ട്സ് ഫിറ്റ് ചെയ്യല്‍, വാഹനത്തിന്റെ കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കല്‍, വാഹനത്തിന്റെ ഘടകങ്ങളും ഭാഗങ്ങളും സംബന്ധിച്ച വിദഗ്ധ പഠനം എന്നിവയിലെല്ലാം പരിശീലനം നല്‍കുവാന്‍ മക്കയിലെ ടെക്നിക് കോളേജ് സന്നദ്ധമാണെന്നും ഐമന്‍ ഇദ്രീസി വ്യക്തമാക്കി.
Published: 11 Jan 2020, 09:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented