ജിദ്ദ: പാലക്കാട് ജില്ലാ കെഎംസിസി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയ്യ അൽ റയാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടത്തിയ കൺവെൻഷനിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പത്ത് വർഷമായി പ്രവാസി മേഖലകളിലടക്കം ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയ സർക്കാരിനെ താഴെയിറക്കുന്നതിന് വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസിക്ഷേമത്തിന് വേണ്ടി ഒട്ടേറെ പദ്ധതികൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച യുഡിഎഫിന്റെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് അധികാരത്തിൽ വരുന്നതിനായി എല്ലാ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യർഥിച്ചു.
പാലക്കാട് ജില്ലാ കെഎംസിസി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി സക്കീർ നാലകത്ത് ജില്ലാ ചെയർമാൻ ടിപി ഷുഹൈബ്, ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഉമ്മർ തച്ചനാട്ടുകര എന്നിവർ പ്രസംഗിച്ചു. കൺവെൻഷനിൽ ജിദ്ദ സെൻട്രൽ കമ്മിറ്റി വനിതാവിഭാഗം സംഘടിപ്പിച്ച ഒപ്പന മത്സരത്തിൽ ജില്ലാ കെഎംസിസിക്ക് വേണ്ടി പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർഥികളേയും പരിശീലകരേയും മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടിയ പട്ടാമ്പി മണ്ഡലം ട്രഷറർ ഡോ. ഹാരിസിനേയും ആദരിച്ചു.
മുഹമ്മദലി കാഞ്ഞിരപ്പുഴ, ടി പി അബ്ദുസ്സലാം, സുഹൈൽ നാട്ടുകൽ, സലീം പാലൊളി യാസിർ മാരായമംഗലം, റഹീം തരൂർ, ജലീൽ കാഞ്ഞിരപ്പുഴ, ആബിദ് പട്ടാമ്പി, സൈനുദ്ദീൻ മണ്ണാർക്കാട്, റഷീദ് കൊമ്പം, ഷാജി പാലക്കടവ് മുജീബ് തെങ്കര, മുസ്തഫ പട്ടാമ്പി മനാഫ് ഏറാടൻ,ഡോ.ഹാരിസ് കൈപ്പുറം, ബാദുഷ കോണിക്കഴി,ഇബ്രാഹിം വന്നേരി സൈനുൽ ആബിദ് ഒറ്റപ്പാലം, ഹനീഫ അലനല്ലൂർ, ആഷിഖ് വാഫി തിരുവേഗപ്പുറ, റാഫി കൊപ്പം ഷംസു പച്ചീരി, ഷാഫി നാലകത്ത് വനിതാ വിംഗ് ഭാരവാഹികളായി സലീന ഇബ്രാഹിം, ഫർസീന സക്കീർ, നദീറ യൂസഫലി എന്നിവർ സംബന്ധിച്ചു.
Published: 06 Apr 2026, 10:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented