ജിദ്ദ: ആതുര സേവനരംഗത്തെ പ്രശസ്ത സേവനവും ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിലെ വൈദഗ്ധ്യവും പരിഗണിച്ച് അമേരിക്കയിലെ പ്രഗത്ഭ സർവകലാശാലയായ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി ( ലോസ് ആഞ്ചൽസ്, കാലിഫോർണിയ), ജിദ്ദയിലെ പ്രമുഖ ബിസിനസുകാരനും സ്വകാര്യ മെഡിക്കൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ മലപ്പുറം കോടൂർ സ്വദേശി പി. എ അബ്ദുറഹ്മാന് ഡോക്ടറേറ്റ് നൽകി.
ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷനിൽ അമേരിക്കയിലെ പ്രശസ്തമായ ഈ സ്ഥാപനം നൽകി വരുന്ന ബഹുമതി, കഴിഞ്ഞ ദിവസം പി.എ.അബ്ദുറഹ്മാൻ സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. ഹെൽത്ത് അഡ്മിനിസ്ട്രേഷനിലെ ദീർഘകാല പരിചയവും അനുഭവസമ്പത്തുമുള്ള അബ്ദുറഹ്മാന്റെ സേവനങ്ങൾ ചടങ്ങിൽ പ്രശംസിക്കപ്പെട്ടു.
പ്രവാസലോകത്തെ ആരോഗ്യ സുരക്ഷാരംഗത്ത് തന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പ്രോത്സാഹനമായി ഈ അംഗീകാരം കണക്കിലെടുക്കുന്നുവെന്ന് അബ്ദുറഹ്മാൻ വ്യക്തമാക്കി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത മേഖലകളിലെ വിദഗ്ധരോടൊപ്പമാണ് അബ്ദുറഹ്മാൻ, ഡോക്ടറേറ്റ് ബഹുമതിയും സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് പുരസ്കാരവും ഏറ്റു വാങ്ങിയത്.
Content Highlights: PA Abdurahman awarded honorary doctorate by International American University, California., Recognition for excellence in Healthcare Administration., Award ceremony held in San Francisco., Acknowledges long-term service and expertise in the healthcare sector.
Published: 09 Mar 2026, 12:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented