റിയാദ്: സൗദി അറേബ്യയിൽ എണ്ണപ്പാടം ആക്രമിച്ച് ഹൂത്തികൾ. കിഴക്കൻ സൗദിയിലെ ഷൈബ എണ്ണപ്പാടത്തേക്കാണ് ഹൂത്തികൾ ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിക്കുകയും ചെയ്തിട്ടുണ്ട്.

To advertise here,

നേപ്പാൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരായ പ്രവാസികളാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് മരിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സൗദിയിൽ ഹൂത്തി ആക്രമണം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് യു.എസ്. പൗരന്മാരോട് സൗദി വിടാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സ്വഭാവമില്ലാത്ത ജോലി ചെയ്യുന്ന ജീവനക്കാർ സൗദിയിൽ നിന്ന് പോകണമെന്നാണ് യു.എസ്. എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.

സൗദിയിൽ ആക്രമണ സംഭവങ്ങൾ നടക്കുന്നതിനിടെ തെക്കൻ ഇറാനിൽ വൻ സ്‌ഫോടനം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഹോർമൂസിനോട് ചേർന്നുള്ള സിരിക്ക് മേഖലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.