
കൊച്ചി: നടൻ മമ്മൂട്ടിക്ക് ഓണററി ഡോക്ടറേറ്റ് നൽകി എം.ജി. സർവകലാശാല. സർവകലാശാല അസംബ്ലിഹാളിൽ നടന്ന ബിരുദദാന ചടങ്ങിൽ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആണ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സാന്നിഹിതനായിരുന്നു.
അതത് രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും എം.ജി. സർവകലാശാല ഡോക്ടറേറ്റ് സമ്മാനിച്ചു.
മമ്മൂട്ടി, നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡോക്ടർ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്), ബിരുദവും ഡോ. എൻ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്സി.) ബിരുദവുമാണ് നൽകിയത്.
Content Highlights: MG University awarded an honorary D.Litt to actor Mammootty., Chancellor Rajendra Vishwanath Arlekar presided over the ceremony., Nagaswara vidwan Thiruvizha Jayashankar also received a D.Litt., Vascular surgeon Dr. N. Radhakrishnan received a D.Sc degree.
Published: 25 May 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented