മക്ക: ഈ വര്‍ഷം ഹജ്ജ്‌ നിര്‍വ്വഹിച്ച മൊത്തം തീര്‍ഥാടകരുടെ ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടു. മൊത്തം 18,33,164 തീര്‍ഥാടകര്‍ രാജൃത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഈ വര്‍ഷം ഹജ്ജ്‌ നിര്‍വ്വഹിച്ചതായാണ് അധികൃതര്‍  അറിയിച്ചത്. ഇതില്‍ 16.11,310 വിദേശ തീര്‍ഥാടകരും, പൗരന്മാരും പ്രവാസികകളുമായ 2,21,854 ആഭ്യന്തര തീര്‍ഥാടകരുമാണ് ഈ വര്‍ഷം ഹജ്ജ്‌ ചെയ്തതെന്ന് സൗദി പ്രസ് ഏജന്‍സിക്കു നല്‍കിയ പ്രസ്താവനയില്‍ പൊതു സ്ഥിതിവിവരക്കണക്ക്  അതോറിറ്റി അറിയിച്ചു.

To advertise here,

വിദേശ, ആഭൃന്തര തീര്‍ഥാടകരുടെ ആകെ എണ്ണം 958,137 ആയി ഉയര്‍ന്നപ്പോള്‍ സ്ത്രീ തീര്‍ഥാടകരുടെ എണ്ണം 875,027 ആയി ഉയര്‍ന്നു. ലോകമെമ്പാടുമുള്ള തീര്‍ഥാടകരുടെ ശതമാനത്തിന്റെ കാര്യത്തില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 22.3 ശതമാനവും അറബ് രാജ്യങ്ങള്‍ ഒഴികെയുള്ള ഏഷ്യൻ രാജൃങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 63.3 ശതമാനത്തിലുമെത്തി. അറബ് രാജ്യങ്ങള്‍ ഒഴികെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 11.3 ശതമാനത്തിലെത്തി. യൂറോപ്യന്‍, അമേരിക്കന്‍, ഓസ്‌ട്രേലിയന്‍, കൂടാതെ മറ്റ് തരംതിരിക്കാത്ത രാജൃങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ നിരക്ക് 3.2 ശതമാനത്തിലുമായി ഈ വര്‍ഷം ഉയര്‍ന്നു.

വിദേശത്തുനിന്നുള്ള 15 ലക്ഷത്തിലധികം തീര്‍ഥാടകരില്‍ ഭൂരിഭാഗവും വിമാനമാര്‍ഗമാണ് എത്തിയത്. വിമാനത്താവളങ്ങള്‍ വഴി ഇറങ്ങിയ വിദേശ തീര്‍ഥാടകരുടെ കൃത്യമായ എണ്ണം 15,46,345 ആണ്. 60,251 തീര്‍ഥാടകര്‍ കര മാര്‍ഗവും, 4,714 പേര്‍ കപ്പല്‍ വഴിയുമാണ് എത്തിയത്.

അഡ്മിനിസ്‌ട്രേറ്റീവ് റെക്കോര്‍ഡ് ഡാറ്റ അടിസ്ഥാനമാക്കിയുള്ളതാണ് അധികൃതര്‍ പുറത്തിറക്കിയ ഹാജിമാരുടെ കണക്ക്.