ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കോങ്ങാട് മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്റ് മുസ്തഫ കരിമ്പയ്ക്ക് ജിദ്ദ കോങ്ങാട് മണ്ഡലം കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.

To advertise here,

ജിദ്ദ കെ.എം.സി.സി പാലക്കാട് ജില്ലാ ട്രഷറർ ഷഹീൻ തച്ചമ്പാറ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജലീൽ കാഞ്ഞിരം (ജില്ലാ വൈസ് പ്രസിഡന്റ്), ജുനൈസ് (തച്ചമ്പാറ പഞ്ചായത്ത് ജനറൽ സെക്രട്ടറി), ഷംസു പാച്ചീരി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാരിസ് തച്ചമ്പാറ സ്വാഗതവും, ട്രഷറർ സഫാദ് കരിമ്പ നന്ദിയും രേഖപ്പെടുത്തി.