ജിദ്ദ: ശിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കലിലെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് മക്കയില്‍ എത്തി ഉംറ നിര്‍വഹിച്ചു. തുടര്‍ന്ന് മനാഫ് മദീന സന്ദര്‍ശനത്തിനായി അദ്ദേഹം പോകും. ഇതിനിടെ ജിദ്ദയിലെത്തിയ മനാഫ് ലാലു സൗണ്ടസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജിദ്ദയിലെ പ്രവാസികള്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കി.
ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ശിരൂരിലെ അപകട സമയത്ത് ഉണ്ടായ സംഭാവവികാസങ്ങളെക്കുറിച്ച് വിശദമായി തന്നെ മനാഫ് സംസാരിച്ചു. ചെയ്ത നന്മക്കും അന്നുണ്ടായ പ്രയാസങ്ങളെ കുറിച്ചും അതുകഴിഞ്ഞ് കേട്ട അപവാദങ്ങളെ കുറിച്ചും വിശദമായി സംസാരിച്ചു. സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. ഒരു ദ്രോഹവും ആര്‍ക്കും ചെയ്തിട്ടില്ല, പ്രശസ്തിയോ പ്രശംസയോ തേടി പോവുകയോ അത് ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല. താനൊന്നും പച്ചമനുഷ്യനായി നിങ്ങളുടെ മുന്നില്‍ ജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ വിശ്വസ്തനായ കഴിവുറ്റ ജോലിക്കാരനായിരുന്നു. അദ്ദേഹത്തെ ജീവനോടെ കണ്ടെത്തണം എന്നാഗ്രഹിച്ചു. അവസാനം മൃതദേഹമെങ്കിലും കുടുംബത്തിനടുത്തെത്തിക്കുവാന്‍ ദൃഢപ്രതിജ്ഞയിലായിരുന്നു. പക്ഷേ ചില മീഡിയകള്‍ തെറ്റിദ്ധാരണ പരത്തി. എന്നാല്‍ മാതൃഭൂമി, മീഡിയവണ്‍ പോലുള്ള ചാനലുകള്‍ സംഭവങ്ങള്‍ കൃത്യതയോടെ സത്യസന്നദ്ധമായി റിപ്പോര്‍ട്ട് ചെയ്തു. കൂടെ കൈകോര്‍ത്തു നിന്നവര്‍ക്കൊക്കെ നന്ദിയുണ്ടെന്നും മനാഫ് പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടാക്കിയവരൊക്കെ എന്നെങ്കിലും സത്യം തിരിച്ചറിഞ്ഞു മനസ്സിലാക്കുമെന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ജിദ്ദയിലെ വിവിധ രംഗത്തുള്ളവര്‍ മനാഫിനെ കേള്‍ക്കാന്‍ എത്തിയിരുന്നു. ഇസ്മായില്‍ മുണ്ടക്കുളം, കെ.ടി.എ. മുനീര്‍, വാസു ഹംദാന്‍, ഹസ്സന്‍ കൊണ്ടോട്ടി, സക്കീര്‍ മാഷ്, ബാദുഷ, ജാഫറലി പാലക്കോട്, സാദിക്കലി തുവ്വൂര്‍, അയ്യൂബ് മാഷ് തുടങ്ങിയവര്‍ സംസാരിച്ചു. മുബാറക്ക് വാഴക്കാട്, അമീര്‍ പരപ്പനങ്ങാടി, ഗഫൂര്‍ മാഹി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. അഷ്‌റഫ് ചുക്കന്‍ സ്വാഗതവും ലാലു സൗണ്ട്‌സ് ചെയര്‍മാന്‍ മുസ്തഫ കുന്നുംപുറം നന്ദിയും പറഞ്ഞു. ലോറി ഉടമ മനാഫിനുള്ള മൊമെന്റോ അല്‍സഹ്‌റ ഗ്രൂപ്പ് എം.ഡി. ഉണ്ണീന്‍ പുലാക്കലും സ്‌നേഹപഹാരം യൂസുഫ് കോട്ടയും സമ്മാനിച്ചു. മനാഫിനെ പുണ്യഭൂമിയിലെത്തിച്ച സീ ടെക് ട്രാവല്‍സ് ഉടമ അബ്ദുല്‍ അസീസ് കടലുണ്ടി പരിപാടിയില്‍ സംബന്ധിക്കാന്‍ റിയാദില്‍ നിന്ന് എത്തിയിരുന്നു. സദസ്സിലെ ഓരോ ചോദ്യങ്ങള്‍ക്കും മനാഫ് മറുപടി നല്‍കി.
Content Highlights: Mannaf, lorry owner, meets with the Kerala diaspora in Jeddah
Published: 18 Dec 2024, 01:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented