മദീന: വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് ആത്മീയ ശാന്തിയും സമാധാനവും പകർന്ന് മദീന മുനവ്വറ. ഹജ്ജിന്റെ ആത്മീയാനുഭവങ്ങൾക്ക് പിന്നാലെ മസ്ജിദുന്നബവിയിൽ പ്രാർഥനകളും സിയാറത്തും നിർവഹിക്കാൻ എത്തുന്ന ഹാജിമാരാൽ വിശുദ്ധ നഗരം സജീവമാണ്.

To advertise here,

മസ്ജിദുന്നബവിയിലും പരിസര പ്രദേശങ്ങളിലുമായി തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രവാചകൻ മുഹമ്മദ് നബിയോട് സലാം അർപ്പിക്കാനും ഇസ്ലാമിക ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹാജിമാർ എത്തിച്ചേരുന്നു.

സൗദി ഭരണകൂടം ഒരുക്കിയ മികച്ച സേവന സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ആരോഗ്യ പരിരക്ഷയും ഹാജിമാരെ കൂടുതൽ സൗകര്യപ്രദമാക്കിയതായി തീർഥാടകർ പറഞ്ഞു. ഹജ്ജ് കർമങ്ങൾ മുതൽ മദീന സന്ദർശനം വരെ എല്ലാ ഘട്ടങ്ങളിലും ലഭിച്ച കരുതലിനും സൗകര്യങ്ങൾക്കും ഹാജിമാർ നന്ദി രേഖപ്പെടുത്തി.

ഹൃദ്യമായ സ്വീകരണവും മികച്ച അതിഥിസത്കാരവും ആത്മീയ അന്തരീക്ഷവും മദീനയിലെ അനുഭവത്തെ അവിസ്മരണീയമാക്കിയെന്ന് ഹാജിമാർ അഭിപ്രായപ്പെട്ടു. വിശുദ്ധ നഗരത്തിലെ ഓരോ നിമിഷവും ആത്മീയ സന്തോഷവും മനസ്സമാധാനവും പകരുന്നതായും അവർ പറഞ്ഞു.