റിയാദ്: മലയാളം മിഷന്‍ റിയാദ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളപ്പിറവിയും ഭാഷാദിനവും വിപുലമായി ആഘോഷിച്ചു. മലയാളഭാഷയുടെ സമ്പന്ന പൈതൃകത്തേയും കേരളത്തിന്റെ പിറവിയുടെ മഹത്വത്തേയും അനുസ്മരിപ്പിച്ചുകൊണ്ട് നടന്ന ഈ പരിപാടിയില്‍ മലയാളം മിഷന്‍ പഠിതാക്കളും അധ്യാപകരും രക്ഷിതാക്കളും മലയാളപ്രേമികളും പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മലയാളം മിഷന്‍ പഠിതാക്കളായ കുട്ടികള്‍ക്ക് എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ഭാഷാപ്രതിജ്ഞ മലയാളം മിഷന്‍ അധ്യാപിക ലക്ഷ്മി സുനില്‍ ചൊല്ലിക്കൊടുത്തു.
മേഖലാ കോഓര്‍ഡിനേറ്റര്‍ ഷഹീബ് വി.കെ. ആമുഖ പ്രഭാഷണം നടത്തി. മലയാളം മിഷന്റെ പ്രവര്‍ത്തനരീതികളെയും വിദേശത്ത് മലയാളപഠനം മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികളെയും അവര്‍ വിശദീകരിച്ചു. മാതൃഭാഷയുടെ സംരക്ഷണവും പ്രചരണവും മലയാളി സമൂഹത്തിന്റെ കടമയാണെന്നും ഭാഷയുടെ ആത്മാവാണ് ഒരു ജനതയുടെ വ്യക്തിത്വമെന്നും അവര്‍ ഓര്‍മിപ്പിച്ചു.
മലയാളം മിഷന്‍ സൗദി അറേബ്യാ ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍, മാതൃഭാഷ പഠനത്തിന്റെ സാമൂഹ്യസാംസ്‌കാരിക പ്രാധാന്യത്തെ കുറിച്ച് വിശകലനം ചെയ്തു. ഭാഷയാണ് ഒരു ജനതയുടെ ചിന്താശൈലിയേയും സംസ്‌കാരവൈഭവത്തെയും പ്രതിഫലിപ്പിക്കുന്നതെന്നും, വിദേശത്തുള്ള കുട്ടികള്‍ക്ക് മലയാളം പഠനം അവരുടെ വേരുകളുമായി ബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളപ്പിറവിയുടെയും ഭാഷാദിനാഘോഷങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലം പങ്കുവെച്ചുകൊണ്ട്, മലയാളഭാഷയുടെ ആഗോളവ്യാപനത്തില്‍ മലയാളം മിഷന്‍ വഹിക്കുന്ന പങ്കിനെകുറിച്ച് ലോക കേരള സഭ അംഗം കെ.പി.എം. സാദിഖ് സംസാരിച്ചു. ഭാഷയുടെ മൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുക മലയാളികളുടെ കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേളി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ലബീബ് സ്വാഗതവും കേളി കുടുംബ വേദി കേന്ദ്ര കമ്മറ്റി അംഗം വിദ്യ ഗിരീഷ് നന്ദിയും പറഞ്ഞു.
Published: 08 Nov 2025, 11:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented