റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കുദു- കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ-2 സഫാ മക്കാ കപ്പിന്റെ നാലാം വാരത്തിൽ നാല് മത്സരങ്ങൾ നടന്നു. കെ.സി.എ. ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളും ടെക്‌നോമാക് ഗ്രൗണ്ടിൽ രണ്ട് മത്സരങ്ങളുമാണ് നടന്നത്. 24 ടീമുകളും ഇതിനകം മത്സരത്തിനിറങ്ങി.
ആദ്യമത്സരത്തിൽ എം.സി.സി-26 കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിനെ 15 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എം.സി.സി-26 നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സ് റിയാദിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 69 റൺസ് നേടിയ റിയാസ് മാൻ ഓഫ് ദ മാച്ചായി.
രണ്ടാം മത്സരത്തിൽ സ്‌ട്രൈക്കേഴ്‌സ് ഇലവൻ റിയാദ് 25 റൺസിന് ഹെയ്ക്‌സ് സ്‌ക്വാഡിനെ തോൽപ്പിച്ചു. സ്‌ട്രൈക്കേഴ്‌സ് ഇലവൻ റിയാദ് ആറ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയപ്പോൾ ഹെയ്ക്‌സ് സ്‌ക്വാഡിന് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 21 പന്തിൽ 40 റൺസ് നേടിയ അഷീഖ് മാൻ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ ഉസ്താദ് ഇലവൻ ഡി.എഫ്.സി. റോക്ക്സ്റ്റാറിനെ 27 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉസ്താദ് ഇലവൻ നാല് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഡി.എഫ്.സി. റോക്ക്സ്റ്റാറിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 99 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 പന്തിൽ 95 റൺസ് നേടിയ ജംഷീർ മാൻ ഓഫ് ദ മാച്ചായി.
നാലാം മത്സരത്തിൽ സാറ്റ്‌കോം ട്രാവൻകൂർ 14 റൺസിന് ഡെസർട്ട് ഡെമൺസിനെ തോൽപ്പിച്ചു. സാറ്റ്‌കോം ട്രാവൻകൂർ നാല് വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയപ്പോൾ ഡെസർട്ട് ഡെമൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുത്തു. 36 പന്തിൽ 83 റൺസ് നേടിയ മുഹമ്മദ് ദാനിഷ് മാൻ ഓഫ് ദ മാച്ചായി.
കെ.സി.എ-1 മത്സരങ്ങളിൽ ഖൈസും ഇസ്മായിൽ കൊടിഞ്ഞിയും കെ.സി.എ-2 മത്സരങ്ങളിൽ ഷാബി അബ്ദുസലാമും ഷഫീഖ് മഞ്ചേരിയും ടെക്‌നോമാക്-1 മത്സരങ്ങളിൽ മുഹമ്മദ് മൻസൂറും ഉനൈസ് ഖാനും, ടെക്‌നോമാക്-2 മത്സരത്തിൽ മൻസൂറും റഫീഖും അമ്പയർമാരായി. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ ഗോപാൽ ചെങ്ങന്നൂർ, ഷാജി മൊയ്തീൻ, സുനിൽ ഉദിനൂക്കാരൻ, രാകേഷ് മലപ്പട്ടം എന്നിവർ വിതരണം ചെയ്തു.
കുദു പ്രസന്റ്‌സ് സഫാ മക്കാ വിന്നർ ട്രോഫിക്കും മാർക് ആൻഡ് സേവ് റണ്ണർ അപ്പ് ട്രോഫിക്കുമായാണ് മൂന്ന് മാസം നീളുന്ന ടൂർണമെന്റ്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലായി നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിനുശേഷം പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളും അരങ്ങേറും. സെമി ഫൈനലും ഫൈനലും ഡിസംബറിലാണ് നടക്കുക.
Content Highlights: Four matches were completed in the fourth week of the Kudu-Keli Safa Makkah Cup Season 2 in Riyadh.
Published: 06 Oct 2026, 12:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented