റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി അംഗവും ജരീർ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ നാരായണന്റെ (മണി-57) നിര്യാണത്തിൽ കേളി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. കേളി കേന്ദ്ര-ഏരിയ ഭാരവാഹികളും സഹപ്രവർത്തകരും യോഗത്തിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.

To advertise here,

കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി സ്വദേശിയായ നാരായണൻ ദീർഘകാലമായി റിയാദിൽ പ്രവാസിയായിരുന്നു. താമസസ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലാസ് ഏരിയയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മലാസ് ഏരിയ പ്രസിഡന്റ് അഷറഫ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി വി.എം. സുജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇക്ബാൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ആക്ടിങ് ട്രഷറർ സിംനേഷ് വയനൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ നസീർ മുള്ളൂർക്കര, രജീഷ് പിണറായി, റഫീഖ് ചാലിയം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, നൗഫൽ ഉള്ളാട്ടുചാലി, മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്ദുൽ അസീസ്, ഏരിയ ട്രഷറർ കെ. അബ്ദുൽ വദൂദ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഇ.കെ. രാജീവൻ, അഷറഫ് കണ്ണൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ അൻവർ, മുകുന്ദൻ, രാകേഷ്, ജരീർ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

സംഘടനാ രംഗത്തെ നാരായണന്റെ നിസ്വാർഥ സേവനവും ലളിതമായ പെരുമാറ്റവും യോഗം അനുസ്മരിച്ചു. പ്രവാസികളുടെയും സഹപ്രവർത്തകരുടെയും വിഷമങ്ങളിൽ മുന്നിൽനിന്ന് സഹായിക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നുവെന്നും സഹപ്രവർത്തകർ അനുസ്മരിച്ചു.