റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ജനകീയ പദ്ധതിയായ 'കേളി കുടുംബ സുരക്ഷാ' പദ്ധതിയുടെ ഭാഗമായി, ബത്ഹ ഏരിയകമ്മറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. ബത്ത കേളി ഓഫീസില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ഏരിയ പ്രസിഡന്റ് ഷഫീക്ക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം ആമുഖപ്രസംഗം നടത്തി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം പദ്ധതിയുടെ വിശദീകരണം നല്‍കി.
സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പങ്കാളികളായവരുടെ സംശയങ്ങള്‍ക്ക് പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍ മറുപടി പറഞ്ഞു. മലയാളി പ്രവാസികള്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ സമീപ ജില്ലകളിലെ മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കും പങ്കാളികളാകാന്‍ സാധിക്കും. പൂര്‍ണ്ണമായും ഇന്ത്യന്‍ നിയമാവലിക്ക് അനുസൃതമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതി 1250 രൂപ നിക്ഷേപിച്ചു ആര്‍ക്കും പങ്കാളികളാകാം. പദ്ധതിയില്‍ അംഗമായവര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ ജീവഹാനി സംഭവിച്ചാല്‍ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ലഭിക്കും. തുടര്‍ന്നും അംഗത്വത്തില്‍ തുടരുന്നവര്‍ക്ക് വിവിധങ്ങളായ ആരോഗ്യ സുരക്ഷാ പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ അംശാദായം അടച്ചുകൊണ്ട് അവരുടെ ജീവനക്കാരെ പൂര്‍ണ്ണമായും പദ്ധതിയില്‍ ചേര്‍ക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത് പദ്ധതിയുടെ സ്വീകാര്യതയില്‍ വന്‍ മുന്നറ്റേമാണ് സൃഷ്ടിച്ചതെന്ന് അഭിവാദ്യം ചെയ്ത് സംസാരിക്കവെ കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യില്‍ പറഞ്ഞു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടയി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, കേളി വൈസ് പ്രസിഡന്റ്് രജീഷ് പിണറായി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മോഹന്‍ ദാസ്, സെന്‍ ആന്റണി എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം ഫക്രുദ്ദീന്‍ സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ ട്രഷററുമായ ബിജു തായമ്പത്ത് നന്ദിയും പറഞ്ഞു.
Content Highlights: keli Riyadh
Published: 08 Mar 2025, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented