ജിദ്ദ: കണ്ണൂര്‍ ജില്ലാ കെഎംസിസി ഹരിത സ്വാന്തനം ഉദ്ഘാടനം ബുധനാഴ്ച വൈകുന്നേരം രണ്ടുമണിക്ക് കണ്ണൂര്‍ ബാഫഖി സ്മാരക സൗദത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. രോഗികള്‍ക്കുള്ള സഹായം, പിടിഎച്ചുകള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, മുന്‍കാല കെഎംസിസി നേതാക്കളെ ആദരിക്കല്‍ തുടങ്ങിയ നടക്കും. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമാരായ അബ്ദുറഹിമാന്‍ കല്ലായി, അബ്ദുള്ള ഹാജി പൊട്ടന്‍കണ്ടി, കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരിം ചേലേരി, ജനറല്‍ സെക്രട്ടറി കെ.ടി. സഹദുള്ള, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍ തുടങ്ങിയ മുസ്ലിം ലീഗ് നേതാക്കളും നാട്ടിലുള്ള കെഎംസിസി പ്രവര്‍ത്തകരും പങ്കെടുക്കും.
 

To advertise here,