ജിദ്ദ: ജിദ്ദ ത്രീ സ്റ്റാറിന്റെ ബാനറിൽ നൂഹ് ബീമാപ്പള്ളി ഒരുക്കിയ രാക്കിളിപ്പാട്ട്-3 എന്ന സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ നൈറ്റ് വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും ശനിയാഴ്ച ബാഗ്ദാദിയ ലുലു ഹൈപ്പർ മാർക്കറ്റിലുമായി അരങ്ങേറി. ടെലിവിഷൻ മ്യൂസിക് ഷോയിലെ വിജയി അസ്ന നിസാമിന്റെ മനോഹര ഗാനങ്ങൾ കൊണ്ട് പരിപാടി ശ്രദ്ധേയമായി.
വെള്ളിയാഴ്ച വൈകിട്ട് 8 മണിക്കാരംഭിച്ച പരിപാടി ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരി ഉദ്ഘാടനം ചെയ്തു. സോഫിയ സുനിൽ, അഷ്റഫ് വലിയോറ, റാഫി ആലുവ, രമ്യ ബ്രൂസ്, ഹസ്സൻ കൊണ്ടോട്ടി, ഹരിഷ്മ, ബീഗം ഖദീജ, വിവേക് ജി പിള്ള, സലീന ബ്രൂസ്, സത്യൻ പി നായർ, ഗഫൂർ തൃപ്പനച്ചി തുടങ്ങിയവരൊപ്പം നൂഹ് ബീമാപ്പള്ളിയും പാട്ടുകൾ പാടി സദസ്സിനെ രസിപ്പിച്ചു. ജിദ്ദയിലെ നൃത്താധ്യാപികയായ ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി. സംഘാടകനായ നവാസ് ബീമാപ്പള്ളിയും ഹസ്സൻ കൊണ്ടോട്ടിയും കാജാ മൊഹിയുദീനും നൂഹ് ബീമാപ്പള്ളിയോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

To advertise here,