തബൂക്ക്: തബൂക്ക് ഐ.സി.എഫ് കുഴിച്ച സാന്ത്വന കിണര്‍ മലപ്പുറം ജില്ലയിലെ തെന്നലയില്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂ ഹനീഫല്‍ ഫൈസി ഉസ്താദ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഐ.സി.എഫ് ഐസി വെല്‍ഫെയര്‍ സെക്രട്ടറി മുജീബ് റഹ്‌മാന്‍ എ.ആര്‍ നഗര്‍ മദീന പ്രൊവിന്‍സ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് സഅദി മദീന പ്രൊവിന്‍സ് വെല്‍ഫെയര്‍ സെക്രട്ടറി നിസാര്‍ പരപ്പനങ്ങാടി മുസ്തഫ സഖാഫി തെന്നല ചൊക്‌ളി മുബാറക് മസ്ജിദ് ഇമാം അബ്ദുല്‍ റഷീദ് സഖാഫി എന്നിവര്‍ ആശംസ അറിയിച്ചു. ഐ.സി.എഫ് പ്രവര്‍ത്തകരായ ഹാരിസ് സഖാഫി പരപ്പനങ്ങാടി റഫീഖ് അമ്പലപ്പാട് റഊഫ് അമ്പലപ്പാട് മൊയ്തീന്‍ പെരുന്താറ്റിരി എന്നിവര്‍ പങ്കെടുത്ത പരിപാടി ഐ.സി.എഫ് തബൂക്ക് സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി മുസ്ലിയാര്‍ സ്വാഗതവും അബൂബക്കര്‍ അഹ്‌സനി തെന്നല നന്ദിയും പറഞ്ഞു.

To advertise here,