ജിദ്ദ: ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡണ്ടായി കെ പി സി സി നിയമിച്ച ഫിറോസ് ചെറുകോട് ചുമതലയേറ്റു. കെപിസിസി നേതൃത്വത്തിന്റെയും ഒഐസിസി നേതൃത്വത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു ഐക്യത്തോടെയും കെട്ടുറപ്പോടെയുമുള്ള പ്രവർത്തനങ്ങളിലൂടെ ജില്ലാ കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ചുമതലയേറ്റ ഫിറോസ് പറഞ്ഞു.
പ്രവാസിക്ഷേമത്തിനു ഊന്നൽ നൽകി ജീവകാരുണ്യ കലാകായിക മേഖലകളിൽ ആത്മാർഥവും കൂട്ടായതുമായ പ്രവർത്തനങ്ങൾക്ക് ജില്ലാ കമ്മിറ്റി നേതൃത്വം നല്കുമെന്നും ഫിറോസ് പറഞ്ഞു. ചുമതലയേൽക്കൽ ചടങ്ങ് ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ ഉദ്ഗമനം നിർവഹിച്ചു. ഒഐസിസി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മുഖ്യപ്രഭാഷണം നടത്തി.
സീനിയർ ഒഐസിസി നേതാവ് സിസി ഷംസു ഹാജി, റീജിയണൽ കമ്മിറ്റി ഭാരവാഹികളായ ആസാദ് പോരുർ, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, അഹമ്മദ് ഷാനി, മുസ്തഫ ചേളാരി, കുഞാൻ പൂക്കാട്ടിൽ, സി ടി പി ഇസ്മായിൽ, റഹീം മേക്കമണ്ണിൽ തുടങ്ങിയവരും ഷിബു കാളികാവ്, ഷാനുജ് വാഴക്കാട്, ഡോ അഷ്റഫ് ഇരുമ്പുഴി തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എം ടി ഗഫൂർ, നൗഫൽ വണ്ടൂർ, സമീർ കാളികാവ്, ബഷീർ പരുത്തിക്കുന്നൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലവി ഹാജി സ്വാഗതവും സെക്രട്ടറി നജ്മുദ്ധീൻ ചുങ്കത്തറ നന്ദിയും പറഞ്ഞു.
Content Highlights: firoz-cherukode-assumes-charge-oicc-jeddah-malappuram-president
Published: 21 Oct 2026, 11:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented