ദമാം: കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനാലാമത് എഡിഷന്‍ ദമാം സോണ്‍ സാഹിത്യോത്സവിന്റെ സംഘാടക സമിതി രൂപവത്കരിച്ചു. അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ ആര്‍.എസ്.സി. ദമാം സോണ്‍ ചെയര്‍മാന്‍ സയ്യിദ് സഫ്വാന്‍ തങ്ങളുടെ ആധ്യക്ഷതയില്‍ നടന്ന പ്രസ്തുത സംഗമം ഐ.സി.എഫ്. ദമാം സെന്‍ട്രല്‍ പ്രതിനിധി മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷണല്‍ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി.
ആര്‍.എസ്.സി. ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപിച്ചപ്പോള്‍ ഐ.സി.എഫ്. ദമാം സെന്‍ട്രല്‍ സംഘടന സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. ഐ.സി.എഫ്. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി നാസര്‍ മസ്താന്‍മുക്ക്, ആര്‍.എസ്.സി. നാഷനല്‍ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, മാധ്യമ പ്രവര്‍ത്തകന്‍ ലുഖ്മാന്‍ വിളത്തൂര്‍ ഐ.സി.എഫ്. ദമാം സെന്‍ട്രല്‍ ദഅവ സെക്രട്ടറി അര്‍ഷാദ് കണ്ണൂര്‍ തുടങ്ങി കലാ- സാംസ്‌കാരിക- സാമൂഹിക- മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
പതിനാലാമത് എഡിഷന്‍ സാഹിത്യോത്സവ് സംഘാടക സമിതിയായി സലീം സഅദി താഴെക്കോട് ചെയര്‍മാനും അബ്ദുല്ല വിളയില്‍ ജനറല്‍ കണ്‍വീനറുമായ എഴുപതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആര്‍.എസ്.സി. ദമാം സോണ്‍ വിസ്ഡം സെക്രട്ടറി റെംജു റഹ്മാന്‍ കായംകുളം സ്വാഗതവും, എക്‌സിക്യൂട്ടീവ് സെക്രട്ടറി ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.
Content Highlights: dammam zone sahityolsav
Published: 19 Sept 2024, 12:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented