
റിയാദ്: കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പറവൂർ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി കേളി കലാ സാംസ്കാരിക വേദി സാമ്പത്തിക സഹായം കൈമാറി. കേളിയുടെ പന്ത്രണ്ടാം കേന്ദ്രസമ്മേളന പ്രഖ്യാപനമായ 'വിശപ്പുരഹിത കേരളത്തോടൊപ്പം കേളി' പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകിയത്.
പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള സഹായമാണ് കേളി ഏറ്റെടുത്തത്. കുട്ടികൾക്ക് ഒരു മാസത്തേക്ക് മൂന്ന് നേരം ഭക്ഷണം നൽകുന്നതിനാവശ്യമായ തുകയാണ് കേളി കൈമാറിയത്. കേളി അംഗമായിരുന്ന പപ്പൻ കോലുവള്ളിയിൽ നിന്ന് പാണപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. പത്മനാഭൻ സഹായം ഏറ്റുവാങ്ങി.
സ്കൂളിൽ സ്വന്തമായി വാഹനമില്ലാത്തതിനാൽ വാടക വാഹനത്തിലാണ് കുട്ടികളെ വീടുകളിൽനിന്ന് സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുപോകുകയും ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, എം. നിഷ, പി. നാരായണൻ, എം.വി. പ്രീത, കെ. ഭാസ്കരൻ, കെ.കെ. സജികുമാർ, വി.പി. ഗോവിന്ദൻ, കേളി അംഗങ്ങളായിരുന്ന ചന്ദ്രൻ പട്ടുവം, മധു ഏഴോം, പി.കെ. ദയാനന്ദൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സജിത സ്വാഗതവും സ്കൂൾ അധ്യാപിക എം. ജയന്തി നന്ദിയും പറഞ്ഞു.
Published: 18 Nov 2026, 12:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented