അൽ ബഹ: രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച 15-ാമത് അൽ ബഹ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു. മൂന്ന് സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർഥികൾ പങ്കെടുത്തു. സമ്മേളനം ബഷീർ നൂറാനി നിരോൽപാലം ഉദ്ഘാടനം നിർവഹിച്ചു.

To advertise here,

ആർഎസ്‌സി സൗദി വെസ്റ്റ് കലാലയം സെക്രട്ടറി മുഹമ്മദ് റഫീഖ് പാറക്കൽ, അബ്ദുൽ ജബ്ബാർ എറണാകുളം, അബ്ദുൽ ജലീൽ കണ്ണൂർ, മിസ്ബാഹ് മാഹി, എന്നിവർ സംബന്ധിച്ചു.

വിവിധ മത്സരങ്ങളിൽ ബഹ സെക്ടർ 65 പോയിന്റ് നേടി ഒന്നാം സ്ഥാനവും 45 പോയിന്റ് നേടി ബൽജൂർഷി സെക്ടർ രണ്ടാം സ്ഥാനവും തിഹാമ സെക്ടർ 39 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കലാപ്രതിഭയായി തി ഹാമ സെക്ടറിലെ ആയിശ ജസയെയും സർഗ പ്രതിഭയായി ബാഹ സെക്ടറിലെ ഫാത്തിമ സനയെയും തിരഞ്ഞെടുത്തു.

സമാപന സമ്മേളനം അൻസാർ സംസ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. സന്ദേശ പ്രഭാഷണം മൻസൂർ ചുണ്ടമ്പറ്റ നിർവഹിച്ചു. അനീസ് ചെമ്മാട്, ഫൈറൂസ് വെള്ളില, ഇർഷാദ് കടമ്പോട്, മജീദ് അകീക്, അബ്ദുല്ല മംഗലാപുരം, സിദ്ദീഖ് ബൽജൂർഷി ഇർഷാദ് കരുളായി എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ സൈനി സ്വാഗതവും ഇല്യാസ് ചെട്ടിപ്പടി നന്ദിയും പറഞ്ഞു.