ദുബായ്: യുഎഇ കലാലയം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 15-ാമത് പ്രവാസി സാഹിത്യോത്സവ് ഈ മാസം 25-ന് റാസൽഖൈമയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 341 യൂണിറ്റുകൾ, 67 സെക്ടറുകൾ, 12 സോണുകൾ എന്നിവ പിന്നിട്ടാണ് ദേശീയതലത്തിൽ യുഎഇ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ 12 വിഭാഗങ്ങളിലായി 82 മത്സരങ്ങളും 1000-ലേറെ മത്സരാർഥികളും പങ്കെടുക്കും.

To advertise here,

സാംസ്‌കാരിക സമ്മേളനം, സാഹിത്യചർച്ചകൾ, രചനാപരിശീലനം, മെന്റൽ വെൽനസ്, പാരന്റിങ് സെഷനുകൾ, മെഡിക്കൽ ക്ലിനിക്, ബുക്ക് എക്സ്ചേഞ്ച് സെന്റർ, കരിയർ കൗൺസലിങ്, മീഡിയ വർക്ക് ഷോപ്, വിവിധ പവിലിയനുകൾ, വ്യത്യസ്ത സ്റ്റാളുകൾ എന്നിവ സാഹിത്യോത്സവിന്റെ ഭാഗമായി നടത്തും.

മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, യുഎഇ യിലെ വിവധ മത വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹികരംഗത്തുള്ള പ്രമുഖകർ സംബന്ധിക്കും. സ്വാഗതസംഘം ജനറൽ കൺവീനർ അബൂബക്കർ, യുഎഇ ആർ എസ്.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫബാരി, എക്സിക്യൂട്ടീവ് സെക്രട്ടറി സുഹൈൽ മാട്ടൂൽ, അസ്ലം കയ്യത്ത് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.