സീബ്: നവംമ്പര്‍ 15 ന് സീബില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ 14-ാമത് എഡിഷന്‍ നാഷണല്‍ സാഹിത്യോത്സവിനുള്ള സ്വാഗതസംഘം രൂപവത്കരണം സീബ് അല്‍ സുതാലി ഓഡിറ്റോറിയത്തില്‍ നടന്നു.

To advertise here,

ആര്‍.എസ്.സി. ചെയര്‍മാന്‍ അബ്ദുള്‍ ഹഖിന്റെ അധ്യക്ഷതയില്‍ ഐ.സി.എഫ് ഇന്റര്‍നാഷനല്‍ സെക്രട്ടറി നിസാര്‍ സഖാഫി വയനാട് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷനല്‍ ജനറല്‍ സെക്രട്ടറി റാസിഖ് ഹാജി, എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി അഹമ്മദ് കബീര്‍ എളേറ്റില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മുനീബ് ടി.കെ. സ്വാഗതവും ഖാസിം മഞ്ചേശ്വരം നന്ദിയും പറഞ്ഞു.