ദോഹ: ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന. വിനോദ യാത്രയ്‌ക്കെത്തിയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞാണ് അപകടം ഉണ്ടായതെന്ന് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

നാലു പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയും മരിച്ചതായാണ് വിവരം. വടക്ക്-കിഴക്കന്‍ കെനിയയില്‍ നക്കൂറു റോഡിലാണ് അപകടമുണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നും ബസ് പലതവണ മലക്കംമറിഞ്ഞെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.