ദോഹ: പാരമ്പര്യത്തിന്റെയും സൗഹൃദത്തിന്റെയും ഉത്സവാനുഭവം സമ്മാനിച്ച് മോഹൻലാൽ ഫാൻസ് കൾച്ചറൽ അസോസിയേഷൻ ഖത്തർ യൂണിറ്റിന്റെ ഓണാഘോഷ പരിപാടി 'ലാലോണം പൊന്നോണം' അവിസ്മരണീയമായി.
അസോസിയേഷൻ പ്രതിനിധികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിന്റെ പ്രധാന ആകർഷണം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളായിരുന്നു. തിരുവാതിരക്കളി, ഡാൻസ്, ലാലേട്ടന്റെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള എന്നിവ കാണികൾക്ക് ആവേശകരമായ അനുഭവമായി മാറി.
ആഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ വിനോദ മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. തുടർന്ന് വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടന്നു.
ഓർമ്മയിൽ സൂക്ഷിക്കാൻ മനോഹരമായ ഒരു ഓണാഘോഷം സമ്മാനിച്ച എല്ലാ ഭാരവാഹികൾക്കും പ്രവർത്തകർക്കും കമ്മിറ്റി നന്ദി പറഞ്ഞു. പ്രസിഡന്റ് ദീപക് ഓണാശംസകൾ നേർന്നു. ഇവന്റ് ഹെഡ് വിമൽ, കോർഡിനേറ്റർ നന്ദകുമാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വൈസർ മിനി ബെന്നി സ്വാഗതവും സെക്രട്ടറി അഖിൽ നന്ദിയും പറഞ്ഞു.
Content Highlights: Mohanlal Fans Cultural Association Qatar organized 'Lalonom Ponnonam'., Features included cultural events like Thiruvathirakkali, dance performances, and a musical show of Mohanlal hits., Traditional Onasadya and prize distribution for winners added joy to the celebration., Led by association president Deepak, event head Vimal, and coordinator Nandakumar.
Published: 19 Oct 2026, 10:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented